ചെ​റു​പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം
Saturday, March 6, 2021 12:55 AM IST
ചെ​റു​പു​ഴ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​നു​നേ​രെ ചെ​റു​പു​ഴ​യി​ൽ ഡി​വൈ​എ​ഫ്ഐ അ​ക്ര​മം. ഇ​ന്ന​ലെ രാ​ത്രി 7.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ല​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു​നേ​രെ ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ര​ജീ​ഷ് പാ​ല​ങ്ങാ​ട​ൻ(35), ടി.​പി. ശ്രീ​നി​ഷ് (37), സാ​ജു ജോ​സ​ഫ് (29), അ​രു​ൺ അ​ല​യി​ൽ (24), പ്ര​ണ​വ് ബാ​ബു (20) എ​ന്നി​വ​രെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ റോ​മി പി.​ദേ​വ​സ്യ​യെ ആ​ക്ര​മി​ക്കു​ക​യും ഫോ​ൺ ത​ക​ർ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​റു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​ക​ട​ന​ത്തി​നി​ട​യി​ലും കോ​ൺ​ഗ്ര​സ് -സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.