വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍
Saturday, March 6, 2021 1:36 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, ബി​ഇ​എം​പി സ്‌​കൂ​ള്‍ കൂ​ത്തു​പ​റ​മ്പ്, അ​ര്‍​ച്ച​ന ആ​ശു​പ​ത്രി പേ​രാ​വൂ​ര്‍, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​പ്പി​നി​ശേ​രി സി​എ​ച്ച്‌​സി, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഇ​രി​വേ​രി സി​എ​ച്ച്‌​സി, മ​യ്യി​ല്‍ സി​എ​ച്ച്‌​സി, ആ​ര്‍​സി അ​മ​ല യു​പി സ്‌​കൂ​ള്‍ പി​ണ​റാ​യി, ക​തി​രൂ​ര്‍ പി​എ​ച്ച്‌​സി, പാ​നൂ​ര്‍ സി​എ​ച്ച്‌​സി, പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചെ​റു​താ​ഴം എ​ഫ്എ​ച്ച്‌​സി, യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സ് താ​വ​ക്ക​ര.

175 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ175 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 158 പേ​ര്‍​ക്കും, ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​മ്പ​തു പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​റു പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 54,354 ആ​യി. ഇ​വ​രി​ല്‍ 226 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.