ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, March 6, 2021 1:36 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന പാ​ത ചാ​ല -മ​മ്പ​റം (പി​യു​കെ​സി) റോ​ഡി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്നു മു​ത​ല്‍ 15 ദി​വ​സ​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ചു.
കാ​ക്ക​യ​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ നാ​ളെ മു​ത​ല്‍ 15 വ​രെ ഇ​രി​ട്ടി - നെ​ടും​പൊ​യി​ല്‍ റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കാ​ക്ക​യ​ങ്ങാ​ട് നി​ന്നും പേ​രാ​വൂ​രി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പാ​ല​പ്പു​ഴ-​പ​ള്ളി​പ്പൊ​യി​ല്‍ -എ​ട​ത്തൊ​ട്ടി വ​ഴി​യും പേ​രാ​വൂ​രി​ല്‍ നി​ന്നും കാ​ക്ക​യ​ങ്ങാ​ടേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ എ​ട​ത്തൊ​ട്ടി​യി​ല്‍ നി​ന്നും പ​ള്ളി​പ്പൊ​യി​ല്‍​പാ​ല​പ്പു​ഴ വ​ഴി​യും പോ​ക​ണം.
ച​ന്ത​പ്പു​ര-​പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് -വെ​ള്ളി​ക്കീ​ല്‍ - ഒ​ഴ​ക്രോം - ക​ണ്ണ​പു​രം റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ പ​റ​പ്പൂ​ല്‍ മു​ത​ല്‍ വെ​ള്ളി​ക്കീ​ല്‍​പാ​ലം വ​രെ​യു​ള്ള റോ​ഡി​ല്‍ മാ​ര്‍​ച്ച് എ​ട്ടു മു​ത​ല്‍ 15 വ​രെ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ പ​റ​പ്പൂ​ല്‍- വെ​ള്ളി​ക്കീ​ല്‍ ജം​ഗ്ഷ​ന്‍-​ചി​റ​വ​ക്ക് വ​ഴി ഇ​രു​വ​ശ​ത്തേ​ക്കും പോ​കേ​ണ്ട​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ടു വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു