ല​തീ​ഷി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി
Friday, April 16, 2021 12:47 AM IST
ക​ണ്ണൂ​ർ: എ​ട്ടേ​യാ​റി​ൽ വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച ല​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ്. കു​റ​ച്ചു കാ​ല​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള അ​ജ്ഞാ​ത​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​തെ​ല്ലാം ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി - സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ധി​ക​വും ഇ​ത്ത​ര​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് ഇ​ത്ത​രം കേ​സു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ സാ​ധാ​ര​ണ റോ​ഡ​പ​ക​ടം പോ​ലെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ മു​ൻ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ൾ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​കെ. പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​നാ​ണ് ല​തീ​ഷ്.