കാ​റ്റെ​ടു​ത്ത കർഷക ജീ​വി​ത​ങ്ങ​ൾ
Friday, April 23, 2021 12:57 AM IST
ഇ​രി​ട്ടി: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും പു​ന്നാ​ട് അ​ത്ത​പു​ഞ്ച​യി​ല്‍ വ​യോ​ധി​ക​നാ​യ ക​ര്‍​ഷ​ക​ന്‍റെ 700 നേ​ന്ത്ര​വാ​ഴ​ക​ള്‍ ന​ശി​ച്ചു. ക​ര്‍​ഷ​ക​നാ​യ സി.​പി. നാ​രാ​യ​ണ​ന്‍ 71-ാം വ​യ​സി​ലും ക​ഠി​നാ​ധ്വാ​നം ചെ​യ്തു​ണ്ടാ​ക്കി​യ വി​ള​വാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ ന​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ഴ​യോ​ടൊ​പ്പ​മെ​ത്തി​യ ചു​ഴ​ലി​ക്കാ​റ്റാ​ണ് നാ​രാ​യ​ണ​ന്‍റെ വാ​ഴ​ക്കൃ​ഷി ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്.
വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന ര​ണ്ടേ​ക്ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ന​ട​ത്തി​യ വാ​ഴ​ക്കൃ​ഷി​യാ​ണ് പൂ​ര്‍​ണ​മാ​യും ന​ശി​ച്ച​ത്. കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ​ത്. 900 വാ​ഴ​ക​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​വ​യി​ല്‍ നൂ​റെ​ണ്ണം ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം ഏ​തു​നി​മി​ഷ​വും വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ര​ണ്ടു​ല​ക്ഷം വീ​തം കാ​ര്‍​ഷി​ക വാ​യ്പ​യും കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​യും എ​ടു​ത്താ​ണ് നാ​രാ​യ​ണ​ന്‍ വാ​ഴ​ക്കൃ​ഷി തു​ട​ങ്ങി​യ​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ലം മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി​യി​ട​മാ​ക്കി മാ​റ്റി​യ​ത്. ന​ല്ല വി​ള​വ് ഉ​ണ്ടാ​യ​തോ​ടെ നാ​രാ​യ​ണ​ൻ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​ത്. വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ഉ​ണ്ടെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം എ​ന്നു ല​ഭി​ക്കു​മെ​ന്ന് നി​ശ്ച​യ​മി​ല്ല. കു​ല​ച്ച വാ​ഴ​യ്ക്ക് 300 രൂ​പ​യും കു​ല​യ്ക്കാ​ത്ത​തി​ന് 100 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ക. ഒ​രു വാ​ഴ​യ്ക്ക് 350 രൂ​പ​യി​ല​ധി​കം ചെ​ല​വ് വ​രു​മെ​ന്ന് നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​തി​ര രാ​മ​ച​ന്ദ്ര​ന്‍, ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ.​ഹ​ര്‍​ഷ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തി​ല്ല​ങ്കേ​രി കാ​ര​ക്കു​ന്നി​ലെ കൊ​ച്ചോ​ത്ത് സു​കു​മാ​ര​ന്‍റെ നേ​ന്ത്ര​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. പു​ഞ്ച​വ​യ​ലി​ല്‍ കൃ​ഷി ചെ​യ്ത 35 കു​ല​യ്ക്കാ​റാ​യ വാ​ഴ​ക​ളാ​ണ് കാ​റ്റി​ല്‍ നി​ലം​പൊ​ത്തി​യ​ത്. ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് സു​കു​മാ​ര​ന്‍ വാ​ഴ​ക്കൃ​ഷി തു​ട​ങ്ങി​യ​ത്.