വാ​ഹ​ന​മി​ടി​ച്ച് സോ​ളാ​ർ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ത​ക​ർ​ന്നു
Monday, May 10, 2021 1:03 AM IST
മ​ട്ട​ന്നൂ​ർ: ത​ല​ശേ​രി - വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം മു​മ്പ് ചാ​വ​ശേ​രി കാ​ശി മു​ക്ക് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​വും വ​ള​വി​ലും സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ്വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നി​ട്ടും പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ള​വ് മ​ന​സി​ലാ​ക്കാ​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ന്നു​പോ​കു​ന്ന​തി​നു​മാ​ണ് സോ​ളാ​ർ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞി​രു​ന്നു. രാ​ത്രി​യി​ലും പ​ക​ലു​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ത​ക​ർ​ത്ത​ത്.
സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് ന​ട​ന്ന​ത്. റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​മ്പോ​ൾ ക​ള​റോ​ഡ് മു​ത​ൽ കൂ​ട്ടു​പു​ഴ വ​രെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ത​ക​ർ​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ കെ​എ​സ്ടി​പി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ന്നു കി​ട​ക്കു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​തെ വ​ന്ന​തോ​ടെ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്.