കാ​ട്ടാ​ന കൃഷി നശിപ്പിച്ചു
Thursday, June 17, 2021 1:09 AM IST
മ​ണ​ക്ക​ട​വ്: ചീ​ക്കാ​ട് ന​ന്പ്യാ​ർ​മ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​കയാണ്. താ​യ​ലെവീ​ട്ടി​ൽ ര​മേ​ശ​ൻ, ചേ​ണി​ച്ചേ​രി ഗോ​വി​ന്ദ​ൻ , ആ​ല​പ്പാ​ട്ട് രാ​ജേ​ഷ്, റോ​ബി​ൻ പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ഏ​ക്ക​ർ ക​ണ​ക്കി​ന് വ​രു​ന്ന തെ​ങ്ങ്, ക​മു​ക്, വാ​ഴ എ​ന്നി​വ ന​ശി​ച്ചു.
കാ​ട്ടാ​ന​ശ​ല്യ​ത്തി​നെ​തി​രേ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ട്ടാ​ന ഭ​യ​ത്തി​ൽ ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ താ​മ​സം മാ​റി​യി​രി​ക്കു​ക​യാ​ണ്.

സാ​നി​റ്റൈ​സേ​ഷ​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചു

തേ​ർ​ത്ത​ല്ലി:യൂ​ത്ത് കോ​ൺ​ഗ്ര​സ് തേ​ർ​ത്ത​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച യൂ​ത്ത്കെ​യ​ർ സാ​നി​റ്റൈ​സേ​ഷ​ൻ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജു ക​ണ്ട​മ്പേ​ത്ത്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ലി​ജേ​ഷ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ട​മ​ല, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ‌് ബി​നു സ്രാ​മ്പി​ക്ക​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ വാ​ണി​ശേ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൻ താ​റാ​മം​ഗ​ലം, കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​നു ശ​ങ്ക​ർ, അ​മ​ൽ ഡോ​മി​നി​ക്ക്, പി.​ആ​ർ. ഷൈ​ൻ, മെ​ർ​വി​ൻ ബെ​ന്നി, വി.​ഡി. പ്ര​വീ​ൺ, സ​ബി​ൻ ജോ​സ്, ജോ​സ​ൻ ജോ​യി, സ്വാ​തി സാ​ബു, ജോ​ജോ പ​നി​ച്ചി​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി