ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: യോ​ഗം ഇ​ന്ന്
Friday, June 18, 2021 12:24 AM IST
ഇ​രി​ട്ടി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പേ​രാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, എ​യി​ഡ​ഡ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​മാ​ര്‍, പി ​ടി എ ​പ്ര​സി​ഡ​ന്റ്മാ​ര്‍,ഗ​വ./ എ​യി​ഡ​ഡ് സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രു​മെ​ന്നും ബ​ന്ധ​പെ​ട്ട എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ഓ​ഫീ​സ് അ​റി​യി​ച്ചു.

തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി
ഇ​ടി​ഞ്ഞു


ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യി​ല്‍ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​ക​ട​വി​ല്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. തോ​ടി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 45 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഭി​ത്തി ഇ​ടി​യാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.