സ​മ്പൂ​ർ​ണ വാ​ക്സി​നേഷൻ പ്ര​ഖ്യാ​പി​ച്ച് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ
Saturday, September 11, 2021 12:56 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ 30 വാ​ർ​ഡു​ക​ളി​ലും ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ക​ഴി​ഞ്ഞ മാ​സ​വും ഈ ​മാ​സ​വും ന​ഗ​ര​സ​ഭ ത​ല​ത്തി​ൽ മെ​ഗാ​വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി​യാ​ണ് മു​ഴു​വ​ൻ പേ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.
ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള കൂ​ട്ടുമു​ഖം സി​എ​ച്ച്സി​യി​ലും വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന ന​ട​ത്തി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളേ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രേ​യും ന​ഗ​ര​സ​ഭ ആ​ദ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ ഫാ. ​ഷി​നു ലൂ​ക്കോ​സ്, സ​മാ​രി​റ്റ​ൻ ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈ​മ്പ​ള്ളി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വി.​പി. ന​സീ​മ, പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, ജോ​സ​ഫീ​ന കു​ര്യാ​ക്കോ​സ്, കെ.​സി. ജോ​സ​ഫ് കൊ​ന്ന​ക്ക​ൽ, ത്രേ​സ്യാ​മ്മ മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. ഗീ​ത, കെ.​ജെ. ചാ​ക്കോ, കു​ഞ്ഞി​രാ​മ​ൻ, വി​ജി​ൽ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ശ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.