സിറ്റി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു
Friday, September 24, 2021 1:06 AM IST
മ​ട്ട​ന്നൂ​ർ: വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് വ​ഴി നേ​രി​ട്ട് പാ​ച​ക വാ​ത​കം എ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു. ഡി​സം​ബ​റോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലും മാ​ർ​ച്ച് മാ​സ​ത്തോ​ടെ ക​ണ്ണൂ​ർ കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ലും ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

നേ​ര​ത്തെ പൂ​ർ​ത്തി​യാ​യ കൊ​ച്ചി -മം​ഗ​ളൂ​രൂ ഗെ​യി​ൽ പൈ​പ്പ് ലൈ​നി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് ഗ്യാ​സ് എ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ പ​ദ്ധ​തി​യാ​ണ് സി​റ്റി ഗ്യാ​സ് പ​ദ്ധ​തി. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ കൂ​ടാ​ളി​യി​ൽ പൂ​ർ​ത്തി​യാ​യി. സി​റ്റി ഗ്യാ​സ് സ്റ്റേ​ഷ​ന്‍റെ പ​ണി​യും കൂ​ടാ​ളി​യി​ൽ പു​രോ​ഗ​മി​ക്കുക​യാ​ണ്.

കൂ​ടാ​ളി​യി​ൽ നി​ന്ന് കാ​ഞ്ഞി​രോ​ട്, കു​ടു​ക്കി​മൊ​ട്ട, ഏ​ച്ചൂ​ർ, വ​ട്ട​പ്പൊ​യി​ൽ വ​ഴി ക​ണ്ണൂ​രി​ലേ​ക്കു​ള്ള പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ഭൂ​മി​ക്ക​ടി​യി​ൽ കൂ​ടി തു​ര​ന്നാ​ണ് എ​ട്ട് ഇ​ഞ്ച് ക​ന​മു​ള്ള പൈ​പ്പ് ഇ​ടു​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് പി​ന്നീ​ട് ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പൈ​പ്പ്‌​ലൈ​ൻ നീ​ട്ടും. എ​ൽ​പി​ജി​യേ​ക്കാ​ൾ ലാ​ഭ​ക​ര​വും അ​പ​ക​ടര​ഹി​ത​വും ആ​ണ് പ്ര​കൃ​തി​വാ​ത​കം. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഒ​രേ സ്റ്റൗ​വി​ൽ ത​ന്നെ എ​ൽ​പി​ജി​യും പ്ര​കൃ​തി​വാ​ത​ക​വും ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും.