ചെ​ങ്ക​ല്‍ വി​ല വ​ര്‍​ധ​ന​യി​ൽനി​ന്നു ക്വാ​റി ഉ​ട​മ​ക​ള്‍ പി​ന്മാ​റ​ണമെന്ന്
Wednesday, October 20, 2021 12:38 AM IST
ക​ണ്ണൂ​ർ: തു​ട​ര്‍​ച്ച​യാ​യു​ള്ള പ്ര​ള​യ​ക്കെ​ടു​തി​യും കോ​വി​ഡ് -19 രോ​ഗ​വ്യാ​പ​ന​വും മൂ​ലം പ്ര​തി​സ​ന്ധി​യിലാ​യ ചെ​ങ്ക​ല്‍, നി​ര്‍​മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ച് സ​ജീ​വ​മാ​കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ചെ​ങ്ക​ല്ലി​ന് മൂ​ന്ന് രൂ​പ വീ​തം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പ​ണ​യു​ട​മ​ക​ള്‍ പി​ന്മാ​റ​ണ​മെ​ന്ന് ഇ​രി​ട്ടി മാ​രാ​ര്‍​ജി മ​ന്ദി​ര​ത്തി​ല്‍ ചേ​ര്‍​ന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ആ​ൻ​ഡ് ഹെ​വി വെ​ഹി​ക്കി​ള്‍ (ബി​എം​എ​സ് ), ചെ​ങ്ക​ല്‍ ലോ​റി ഡ്രൈ​വേ​ഴ്‌​സ് സം​ഘം ഇ​രി​ട്ടി പേ​രാ​വൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം ബി​എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ പി.​കൃ​ഷ്ണ​ന്‍, പി.​വി. പു​രു​ഷോ​ത്ത​മ​ന്‍, ഷാ​ബു, പി.​കെ പ്ര​വീ​ണ്‍ ബാ​ബു, സി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.