കു​ടി​യേ​റ്റ​ജ​ന​ത കൈ​കോ​ര്‍​ത്തു​നി​ന്ന സ​മ​രം
Friday, October 22, 2021 12:51 AM IST
മാ​ത്യു അ​രീ​ക്കാ​ട്ട്

മ​ല​ബാ​ര്‍ കു​ടി​യേ​റ്റ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും ഒ​രു വ​ന്‍​കി​ട സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക്കു വേ​ണ്ടി ക​ര്‍​ഷ​ക​ര്‍ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി നേ​രി​ട്ട​ത് കാ​ക്ക​ട​വ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. തു​ട​ക്ക​ത്തി​ല്‍ കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സ്സി​ലാ​കാ​തി​രു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍ ഒ​ടു​വി​ല്‍ ഒ​രേ മ​ന​സു​മാ​യി കൈ​കോ​ര്‍​ത്ത് സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ അ​തി​ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യ പി​ന്തു​ണ ല​ഭി​ച്ച​തും സ​മ​രം വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യ​തും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ച​രി​ത്ര​മാ​ണ്.

കാ​ക്ക​ട​വി​ല്‍ അ​ണ​ക്കെ​ട്ട് വ​ന്നാ​ല്‍ അ​ത് പ്ര​ദേ​ശ​ത്തി​നു​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് ബോ​ധ്യ​പ്പെ​ട്ട സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ ലൂ​ക്കോ​സ് ക​ദ​ളി​ക്കാ​ട്ടി​ലും കാ​ക്കേ​ഞ്ചാ​ല്‍ പ​ള്ളി​വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ര്‍​ജ് ക​ഴി​ക്ക​ച്ചാ​ലി​ലും ചേ​ര്‍​ന്ന് ചെ​റു​പു​ഴ​യി​ല്‍ ആ​ദ്യ​മാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ അ​മ്പ​തോ​ളം പേ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലും പ്രാ​ദേ​ശി​ക യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യാ​ണ് മ​ല​യോ​ര ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​ത്. ഫാ. ​ജോ​ര്‍​ജ് ക​ഴി​ക്ക​ച്ചാ​ലി​ല്‍ (പ്ര​സി​ഡ​ന്‍റ്), ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​എ​സ്. തോ​മ​സ് നെ​ല്ലു​വേ​ലി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ലൂ​ക്കോ​സ് ക​ദ​ളി​ക്കാ​ട്ടി​ല്‍ (സെ​ക്ര​ട്ട​റി), കെ. ​ഹം​സ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ ഭാ​ര​വാ​ഹി​ക​ള്‍. കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ആ​ത്മീ​യ​പി​താ​വാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി.

ഇ​വി​ടെ അ​ണ​ക്കെ​ട്ട് വ​ന്നാ​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സം​ഘ​ട​ന പ​യ്യ​ന്നൂ​ര്‍ എം​എ​ല്‍​എ എ​ന്‍. സു​ബ്ര​ഹ്‌​മ​ണ്യ ഷേ​ണാ​യി​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തു പോ​യി കെ.​പി.​നൂ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ സ​ഹാ​യ​ത്തോ​ടെ ജ​ല​സേ​ച​ന​മ​ന്ത്രി എ.​സു​ബ്ബ​റാ​വു​വി​നും നി​വേ​ദ​നം ന​ല്‍​കി. പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യു​ള്ളൂ എ​ന്നാ​ണ് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഈ ​വാ​ക്ക് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. പ​ദ്ധ​തി ബാ​ധി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം കാ​ട്ടു​പ്ര​ദേ​ശ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ര്‍​ട്ട് വി​ശ്വ​സി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഇ.​കെ.​നാ​യ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ ത​ങ്ങ​ള്‍ വ​ഞ്ചി​ത​രാ​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട ക​ര്‍​ഷ​ക​ജ​ന​ത പ്ര​ത്യ​ക്ഷ​സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. വ​ള്ളോ​പ്പി​ള്ളി പി​താ​വി​ന്‍റെ​യും ഫാ. ​ജോ​സ​ഫ് വ​ട​ക്ക​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ​റാ​ലി ചെ​റു​പു​ഴ​യി​ല്‍ ന​ട​ന്നു. ഇ​തി​ന് പ​ത്ര​മാ​ധ്യ​മ​ങ്ങ​ള്‍ മി​ക​ച്ച വാ​ര്‍​ത്താ​പ്രാ​ധാ​ന്യ​വും ന​ല്‍​കി. എ​ന്നാ​ല്‍ ഇ​തി​ന് മ​റു​പ​ടി​യാ​യി പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന പ്ര​ശ്‌​ന​മി​ല്ലെ​ന്ന് മ​ന്ത്രി സു​ബ്ബ​റാ​വു പ്ര​ഖ്യാ​പി​ച്ചു. ഈ ​മേ​ഖ​ല​യെ പ​ദ്ധ​തി​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് എ​ല്ലാ​വി​ധ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തു​ക​യും ചെ​യ്തു.

കു​ടി​യി​റ​ക്ക​ലി​നെ​തി​രാ​യ ക​ര്‍​ഷ​ക​രു​ടെ സ​മ​രം ദേ​ശീ​യ​ത​ല​ത്തി​ലു​ള്‍​പ്പെ​ടെ വാ​ര്‍​ത്ത​യാ​യി​ട്ടും അ​തി​നെ നി​യ​മ​പ​ര​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ന്ന സ​മീ​പ​ന​മാ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. ക​ര്‍​ഷ​ക​രെ നാ​ടി​ന്‍റെ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ മു​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കൈ​യേ​റ്റ​ക്കാ​രെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ വി​ക​സ​ന​സ​മി​തി​യും രം​ഗ​ത്തെ​ത്തി.
ചെ​റു​പു​ഴ, ചി​റ്റാ​രി​ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ പി​ക്ക​റ്റ് ചെ​യ്തും ത​ല​ശേ​രി രൂ​പ​ത​യി​ലെ എ​ല്ലാ പ​ള്ളി​ക​ളോ​ട​നു​ബ​ന്ധി​ച്ചും ഉ​പ​വാ​സ യ​ജ്ഞ​ങ്ങ​ള്‍ ന​ട​ത്തി​യും ക​ര്‍​ഷ​ക​ര്‍ സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ങ്ങ​ള്‍ തു​ട​ര്‍​ന്നു. ആ​ദ്യ​മാ​യി ഒ​രു മ​ല​യോ​ര ബ​ന്ദും ന​ട​ന്നു. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ കോ​ണ്‍​ഗ്ര​സ് (എ) ​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി, ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ.​എം.​മാ​ണി, പി.​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് ക​ര്‍​ഷ​ക​രു​ടെ വി​കാ​ര​ത്തി​നൊ​പ്പം നി​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റിം​ഗ് ന​ട​ത്തി ആ​യി​ര​ങ്ങ​ള്‍ അ​റ​സ്റ്റ് വ​രി​ച്ചു.

മ​ല​ബാ​റി​ന്‍റെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലു​ട​നീ​ളം സ​മ​ര​സ​മി​തി വാ​ഹ​ന​പ്ര​ചാ​ര​ണ​ജാ​ഥ ന​ട​ത്തി. മ​ല​യോ​ര​ക​ര്‍​ഷ​ക​രു​ടെ ഐ​ക്യ​നി​ര കെ​ട്ടി​പ്പ​ടു​ത്തു. എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ​മ​ര​സ​ഹാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്ക​പ്പെ​ട്ടു. പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി മൈ​താ​നി​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​നം ന​ട​ത്തി. കാ​ക്ക​ട​വ് പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ മ​ര​ണം വ​രെ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​മെ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ല്‍ ആ ​യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​നി​ട​യി​ല്‍ ഏ​താ​നും യു​വാ​ക്ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി സാ​ഹ​സി​ക​മാ​യി നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ല്‍ ക​യ​റി സ​മ​ര​ത്തി​ന​നു​കൂ​ല​മാ​യ നോ​ട്ടീ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തു. കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ല​ച്ച​ന്‍റെ അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​സ​മ​രം തു​ട​ങ്ങാ​നി​രി​ക്കേ കാ​ക്ക​ട​വ് പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി നേ​താ​വാ​യ എ.​കെ.​ആ​ന്‍റ​ണി ത​ന്നെ നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ നി​ന്നു ത​ത്ക്കാ​ല​ത്തേ​ക്ക് പി​ന്മാ​റു​ന്ന​താ​യി മ​ന്ത്രി സു​ബ്ബ​റാ​വു നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 1980 ഡി​സം​ബ​ര്‍ 16 ന് ​ക​ര്‍​ഷ​ക​രു​ടെ പ്ര​തി​നി​ധി കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. ഇ​തോ​ടെ ഉ​പ​വാ​സ​സ​മ​രം പി​ന്‍​വ​ലി​ച്ചു.

റി​ട്ട. ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ഇ.​പി. ജോ​സി​നെ​യാ​ണ് പു​നഃ​പ​രി​ശോ​ധ​നാ ക​മ്മി​റ്റി​യി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​നി​ധി​യാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദ​ഗ​തി​ക​ളൊ​ന്നും അം​ഗീ​ക​രി​ക്കാ​ന്‍ ക​മ്മി​റ്റി​യി​ലെ മ​റ്റം​ഗ​ങ്ങ​ള്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ഈ ​ക​മ്മി​റ്റി​യു​ടെ തെ​ളി​വെ​ടു​പ്പും ഫ​ല​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റി. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ക്ക​റി​ന് അ​മ്പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ മാ​ത്രം ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ര്‍​ണ​യി​ച്ചു​കൊ​ണ്ട് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഈ ​ക​മ്മി​റ്റി ശി​പാ​ര്‍​ശ ചെ​യ്ത​ത്. ഇ​തി​നി​ടെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ര്‍​ദ​ഫ​ല​മാ​യി പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​പ്പെ​ട്ടെ​ങ്കി​ലും 1987 ല്‍ ​ഇ.​കെ.​നാ​യ​നാ​ര്‍ ത​ന്നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് 1987 സെ​പ്റ്റം​ബ​റി​ല്‍ ചെ​റു​പു​ഴ​യി​ല്‍ വീ​ണ്ടും വ​മ്പി​ച്ച പ്ര​തി​ഷേ​ധ​റാ​ലി ന​ട​ന്നു. മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​യും ഫാ. ​അ​ഗ​സ്റ്റി​ന്‍ മ​ണ​ക്കാ​ട്ടു​മ​റ്റ​ത്തി​ലു​മാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഒ​രു കൃ​ഷി​ക്കാ​ര​നെ​പ്പോ​ലും കു​ടി​യി​റ​ക്കി​ക്കൊ​ണ്ടു​ള്ള ഒ​രു പ​ദ്ധ​തി​ക്കും മ​ല​യോ​ര ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ത​യാ​റ​ല്ലെ​ന്നും തു​ട​ര്‍​ന്നു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് താ​ന്‍​ത​ന്നെ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ വ​ള്ളോ​പ്പി​ള്ളി പി​താ​വ് പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ തൃ​ശൂ​ര്‍ ബി​ഷ​പ് മാ​ര്‍ കു​ണ്ടു​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര ജ​ല അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ദ്ധ​തി​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ വീ​ണ്ടും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍ പ്ര​ശ്‌​നം അ​ന്ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി എം.​എം.​ജേ​ക്ക​ബി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​ക​യും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ പെ​രി​ങ്ങോ​ത്ത് ആ​ണ​വ​നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യും ജ​ന​കീ​യ​സ​മ​ര​ങ്ങ​ള്‍ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ര​ണ്ടു പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ത​ത്ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും പി​ന്‍​വാ​ങ്ങേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു.
(തു​ട​രും)