മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു
Monday, November 22, 2021 1:01 AM IST
ചെ​റു​പു​ഴ: ആ​ദി​വാ​സി ക്ഷേ​മസ​മി​തി പെ​രി​ങ്ങോം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച കെ.​വി. ശ്രു​തി, എ​ൽ​എ​ൽ​എം വി​ജ​യി​ച്ച ഗ്രീ​ഷ്മാ ഗം​ഗാ​ധ​ര​ൻ, എ​ൽ​എ​ൽ​ബി ഉ​ന്ന​ത വി​ജ​യം നേ​ടി​യ സു​ക​ന്യാ സു​കു​മാ​ര​ൻ, ഐ​ഐ​ടി മ​ദ്രാ​സ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ റാ​ങ്ക് നേ​ടി​യ സാ​യ​ന്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ടി. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​കെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​വി​ദ്യാ​ധ​ര​ൻ കാ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​സ്കെ​ടി​യു ജി​ല്ലാ​ക​മ്മി​റ്റി അം​ഗം കെ.​ഡി. അ​ഗ​സ്റ്റി​ൻ, എ​കെ​എ​സ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ഷ് ബാ​ബു, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​മോ​ഹ​ന​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ചെ​മ്മ​ര​ൻ, സി​പി​എം നേ​താ​ക്ക​ളാ​യ ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി. ​കൃ​ഷ്ണ​ൻ, കെ.​എ​സ്. ദി​ലീ​ഷ് കു​മാ​ർ, ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.