പാ​രി​തോ​ഷി​ക വി​ത​ര​ണം
Monday, November 22, 2021 1:01 AM IST
ക​ണ്ണൂ​ർ: കേ​ര​ള ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ്, കാ​ഷ് അ​വാ​ര്‍​ഡ്, ലാ​പ്‌​ടോ​പ്പ് എ​ന്നി​വ​യും മി​ക​ച്ച ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള പാ​രി​തോ​ഷി​ക വി​ത​ര​ണ​വും ന​ട​ന്നു. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 10 പേ​ര്‍​ക്ക് ലാ​പ്‌​ടോ​പ്പും 22 പേ​ര്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പും ന​ല്‍​കി. അ​ഞ്ച് ക​ള്ള്‌​ചെ​ത്തു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ക​ച്ച സേ​വ​ന​ത്തി​ന് തൊ​ഴി​ല്‍ മി​ക​വ് പാ​രി​തോ​ഷി​ക​വും ന​ല്‍​കി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ന​ന്യ ബാ​ബു​വി​നെ അ​നു​മോ​ദി​ച്ചു. കേ​ര​ള ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗം വി.​കെ. അ​ജി​ത്ത് ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​ശ​ര​ത്ച​ന്ദ്, കാ​സ​ര്‍​ഗോ​ഡ് വെ​ല്‍​ഫ​യ​ര്‍ ഫ​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ജി തോ​മ​സ്, മു​ന്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ടി. ​കൃ​ഷ്ണ​ന്‍, ക​രു​ണാ​ക​ര​ന്‍, യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.