ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Friday, January 28, 2022 10:16 PM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ലേ​രി​യി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ലേ​രി മൈ​ക്കി​ൾ​ഗി​രി​യി​ലെ കു​ഴി​കു​റ്റി​യാ​നി​യി​ൽ മാ​ത്യു-​റോ​സ്‌​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നി​ധി​ൻ മാ​ത്യു (22) വാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മൈ​ക്കി​ൾ​ഗി​രി​യി​ലെ വാ​ളം​പ​റ​മ്പി​ൽ സോ​ബി​നെ (21) പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ട​ക​ശേ​രി​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഉ​ട​ൻ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ധി​ൻ മാ​ത്യു​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ധി​നാ​യി​രു​ന്നു ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൈ​ക്കി​ൾ​ഗി​രി സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: മി​ഥു​ൻ (വി​ദ്യാ​ർ​ഥി, ഇ​രൂ​ഡ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).