ടേ​സ്റ്റി ഹ​ട്ടിനെ ചൊ​ല്ലി കുടും​ബ​ശ്രീ പ്രതി​ഷേ​ധം! മേ​യ​റെ കൈയേറ്റം ചെ​യ്തു
Friday, May 6, 2022 1:09 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലെ ടേ​സ്റ്റി ഹ​ട്ട് ഹോ​ട്ട​ൽ പൊ​ളി​ച്ചു നീ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മേ​യ​റെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍ കൈയേ​റ്റം ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ മേ​യ​റെ ത​ട​ഞ്ഞ് നി​ര്‍​ത്തു​ക​യും ഉ​ടു​മു​ണ്ട് വ​ലി​ച്ചെ​റി​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

കോ​ര്‍​പ​റേ​ഷ​ന് പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഓ​ഫീ​സും കു​ടും​ബ​ശ്രീ​യു​ടെ ത​ന്നെ ടേ​സ്റ്റി ഹ​ട്ട് ഹോ​ട്ട​ലും പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു. പൊ​ളി​ച്ചുനീ​ക്കി​യ സ്ഥ​ല​ത്തി​ന് പ​ക​രം സ്ഥ​ലം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് ത​ട​സം നി​ല്‍​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് സ​മ​രം മാ​റി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ടൗ​ണ്‍ പോ​ലീ​സി​നും സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ടൗ​ണ്‍ സി​ഐ ശ്രീ​ജി​ത്ത് കൊടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ പോ​ലീ​സ​ട​ക്കം ഓ​ഫീ​സി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. കു​ടും​ബ ശ്രീ ​പ്ര​വ​ർ​ത്ത​ക​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ ഓ​ഫീ​സി​ലേ​ക്കെ​ത്തി​യ മേ​യ​റെ എ​ട്ടോ​ളം വ​രു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച് കൈയേറ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. മേ​യ​റെ അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ട്ടും കാ​ഴ്ച​ക്കാ​രെ പോ​ലെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ഏ​റെ നേ​രം മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മേ​യ​റെ ത​ട​ഞ്ഞ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

മേ​യ​റെ ക​യ്യേ​റ്റം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​ഷ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, എം.​പി. രാ​ജേ​ഷ്, പി.​ഇ​ന്ദി​ര, ഷ​മീ​മ ടീ​ച്ച​ര്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കൂ​ക്കി​രി രാ​ജേ​ഷ്, കൃ​ഷ്ണ​കു​മാ​ര്‍, ജ​യ​സൂ​ര്യ​ന്‍, മു​സ്ലീ​ഹ് മ​ട​ത്തി​ല്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.