ഹോ​ട്ട​ല്‍ മാ​നേ​ജ​രാ​ക്കാ​ന്‍ മൂ​ന്നു ല​ക്ഷം വാ​ങ്ങി വ​ഞ്ചി​ച്ചെന്ന്; കേസെടുത്തു
Friday, May 6, 2022 1:13 AM IST
പ​യ്യ​ന്നൂ​ര്‍: ഹോ​ട്ട​ല്‍ മാ​നേ​ജ​രാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി 3,33,333 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ കോ​റോം ചാ​ല​ക്കോ​ട് സ്വ​ദേ​ശി ക​ണ്ണോ​ത്ത് അ​നൂ​പ്കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം മേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ജൂ​ഡി ലോ​പ്പ​സ്, ഭാ​ര്യ റീ​ന ലോ​പ്പ​സ്, മ​ക​ന്‍ ജ​പ്‌​സ​ണ്‍ ലോ​പ്പ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി 26നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ള​ത്തെ വെ​ങ്ക​ല സു​ല്‍​ത്താ​ന്‍ ഗ്രി​ല്‍ ഹോ​ട്ട​ലി​ല്‍ ഗ​സ്റ്റ് റി​ലേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ത്ര​പ​ര​സ്യം ക​ണ്ടാ​ണ് ഇ​ന്‍റ​ര്‍​വ്യൂ​വി​ന് പോ​യ​ത്. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍ മാ​നേ​ജ​രാ​ക്കാ​മെ​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ ല​ഭി​ച്ച വാ​ഗ്ദാ​ന പ്ര​കാ​രം പ​ണം ന​ൽ​കി​യെ​ങ്കി​ലും ജോ​ലി​യോ പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി.