വീ​ട്ട​മ്മ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു
Monday, June 27, 2022 10:50 PM IST
ക​ണ്ണൂ​ർ: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ റെ​യി​ൽ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ ബീ​ഡി തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. എ​ട​ക്കാ​ട് കൊ​ശോ​ർ​മൂ​ല​യി​ലെ തൈ​ക്കു​ന്ന​ത്ത് പ്ര​ഭാ​ക​ര​ന്‍റെ ഭാ​ര്യ സ​തി (56) ആ​ണ് മ​രി​ച്ച​ത്. ന​ടാ​ൽ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​ത്തെ ദി​നേ​ശ് ബീ​ഡി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ പ​ടി​ക്കേ​രി പാ​ല​ത്തി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ​തി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ റെ​യി​ൽ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ സ​തി​യെ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​യ്യോ​ട് ചൂ​ള​യി​ലെ പ​രേ​ത​നാ​യ പു​റ​ത്തെ​ക്ക​ണ്ടി കു​ഞ്ഞി​രാ​മ​ൻ-​ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: പ്ര​ദീ​ഷ് (ഓ​ട്ടോ​ഡ്രൈ​വ​ർ, ന​ടാ​ൽ), പ്ര​ബി​ന്ദ്.