63 കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Thursday, September 22, 2022 11:52 PM IST
മ​ട്ട​ന്നൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 63 കി​ലോ​ഗ്രാം ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​രെ വ​നം വ​കു​പ്പ് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ്‌ പി​ടി​കൂ​ടി. ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ കെ. ​ഷൈ​ജു, എം. ​വി​ജി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​ജി​ത്ത്, ഷി​ജു, സു​ജീ​ഷ് എ​ന്നി​വ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ​ഴ​ശി ക​നാ​ലി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് 63 കി​ലോ ച​ന്ദ​ന​വും മു​റി​ക്കാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും സ​ഹി​തം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഭൂ​മി​യി​ൽ​നി​ന്ന് ച​ന്ദ​നം മു​റി​ച്ചു​ക​ട​ത്തു​ന്ന​വ​രാ​ണ് സം​ഘ​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. വ​നം വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​ർ വി. ​ര​തീ​ശ​ൻ, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ച​ന്ദ്ര​ൻ, വി. ​ഷൈ​ജു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​യാ​ൻ​ഡ​ർ എ​ഡ്വേ​ർ​ഡ്, കെ.​വി. സു​ബി​ൻ, കെ. ​ശി​വ​ശ​ങ്ക​ർ, സീ​നി​യ​ർ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ വി. ​പ്ര​തീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കൊ​ട്ടി​യൂ​ർ റേ​ഞ്ച് വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റും.