14 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ‌
Thursday, September 22, 2022 11:52 PM IST
കാ​സ​ർ​ഗോ​ഡ്: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ബ​ദി​യ​ഡു​ക്ക ഇ​ഡി​യ​ടു​ക്ക​യി​ൽ​നി​ന്ന് 13.950 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. പൈ​വ​ളി​കെ ചി​പ്പാ​റി​ലെ മു​ഹ​മ്മ​ദ് ഫ​യാ​സ്, ഉ​പ്പ​ള മം​ഗ​ല്‍​പാ​ടി പ​ത്വാ​ടി​യി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ര്‍​കോ​ട്ടി​ക് ഡി​വൈ​എ​സ്പി എം.​എ.​മാ​ത്യുവി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി വി.​വി.​മ​നോ​ജ്, ഡി​വൈ​എ​സ്പി അ​ബ്ദു​ള്‍ റ​ഹീം, ബ​ദി​യ​ഡു​ക്ക എ​സ്ഐ വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന​പ​രി​ശോ​ധ​ന. കെ​എ​ല്‍ 14 ടി 4594 ​ന​മ്പ​ര്‍ കാ​റി​ല്‍ ചാ​ക്കി​ല്‍ സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ല്‍​നി​ന്ന് 57,350 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ശി​വ​കു​മാ​ര്‍, ഓ​സ്റ്റി​ന്‍ ത​മ്പി, രാ​ജേ​ഷ്, ഹ​രീ​ഷ്, സ​ജീ​ഷ് എ​ന്നി​വ​രും ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​നീ​ഷ്, പ്ര​വീ​ണ്‍, ച​ന്ദ്ര​കാ​ന്ത്, സു​നി​ല്‍, ശ്രീ​നേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.