റ​ബ​ർ സ​ബ്സി​ഡി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം
Thursday, September 22, 2022 11:54 PM IST
ചെ​മ്പേ​രി: റ​ബ​ർ പ്രൊ​ഡ​ക്‌​ഷ​ൻ ഇ​ൻ​സെ​ന്‍റീ​വ് സ്കീ​മി​ൽ ചേ​ർ​ന്നി​ട്ടി​ല്ലാ​ത്ത റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷ ന​ൽ​കാം. പ​ദ്ധ​തി​യു​ടെ എ​ട്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഈ ​അ​വ​സ​രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ആ​ധാ​ർ കാ​ർ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഹാ​ജ​രാ​ക്ക​ണം. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ലു​ള്ള ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കാം.
മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ ഇ​പ്പോ​ൾ വീ​ണ്ടും ചെ​യ്യേ​ണ്ട​തി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മു​ഴു​വ​ൻ ക​ർ​ഷ​ക​രും 2022-23 വ​ർ​ഷ​ത്തെ ഭൂ​നി​കു​തി അ​ട​ച്ച ര​സീ​ത് അ​ത​ത് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ (ആ​ർ​പി​എ​സ്) ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി​യെ​ങ്കി​ലേ തു​ട​ർ​ന്നും സ​ബ്സി​ഡി ല​ഭി​ക്കു​ക​യു​ള്ളൂ.