സ്കൂ​ൾ റേ​ഡി​യോ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 22, 2022 11:54 PM IST
പെ​രു​മ്പ​ട​വ് : സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ പൊ​തു​വി​ഞ്ജാ​ന​വും, സം​വേ​ദ​ന ശേ​ഷി​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച ഗു​ഡ് ഡെ ​ബി​വി​ജെ​എം റേ​ഡി​യോ ആ​ല​ക്കോ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​നീ​ഷ് കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങി​പ്പോ​കു​ന്ന ഈ ​കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ദ്യ​മ​ങ്ങ​ൾ അ​വ​രു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കാ​ലി​ക പ്ര​സ​ക്തി​യു​ള്ള​തും, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ പൊ​തു​വി​ഷ​യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ര​മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് സ്കൂ​ൾ റേ​ഡി​യോ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ക്ക​റി​യാ​സ് ഏ​ബ്രാ​ഹാം, ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജ്യോ​തി​ല​ക്ഷ്മി എം​പി, ഫാ. ​സാ​വി​യോ ക​രി​ങ്ങ​ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ണി ഇ​ഗ്നേ​ഷ്യ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റെ​ജി ജോ​സ​ഫ് വി​ദ്യാ​ഥി​ക​ളാ​യ അ​ല​ൻ അ​ബ്രാ​ഹാം , ദി​ൽ​ന പ​ങ്ക​ജാ​ക്ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.