ച​ളി​മ്പ​റ​മ്പ് സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ തി​രു​നാ​ളാ​ഘോ​ഷം ഇ​ന്ന് തു​ട​ങ്ങും
Thursday, September 22, 2022 11:54 PM IST
ചെ​മ്പേ​രി: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ളി​മ്പ​റ​മ്പി​ലു​ള്ള സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.45 ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​ക്ക് നെ​ല്ലി​ക്കു​റ്റി ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു ഓ​ലി​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മു​ൻ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും. നാ​ളെ​യും മ​റ്റ​ന്നാ​ളും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​ക്ക് ഫാ.​സു​ബി​ൻ റാ​ത്ത​പ്പി​ള​ളി​ൽ, ഫാ.​റോ​യ് വ​ട​ക​ര​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന ദി​ന​മാ​യ 25 ന് ​വൈ​കു​ന്നേ​രം തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം നേ​ർ​ച്ച​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.