ബ​സിൽ ക​യ​റു​ന്ന​തി​നി​ടെ വ​യോ​ധി​ക​യു​ടെ ര​ണ്ടുപ​വ​ൻ മാ​ല ക​വ​ർ​ന്നു
Thursday, September 22, 2022 11:54 PM IST
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ബ​സ് ക​യ​റു​ന്ന​തി​നി​ടെ വ​യോ​ധി​ക​യു​ടെ ര​ണ്ട് പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചു. മൂ​ന്നാം​പീ​ടി​ക കു​റു​മ്പു​ക്ക​ലി​ലെ ഒ​ത​യോ​ത്ത് ജാ​നു​വി​ന്‍റെ മാ​ല​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മൂ​ന്നാം​പീ​ടി​ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഇ​രി​ട്ടി ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ല മോ​ഷ​ണം പോ​യ​തെ​ന്ന് ക​രു​തു​ന്നു.
ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​തെ​ന്ന് ജാ​നു പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡി​ൽ ബ​സ് എ​ത്തി​യ​പ്പോ​ൾ മൂ​ന്ന് സ്ത്രീ​ക​ൾ ക​യ​റാ​ൻ തി​ര​ക്ക് കൂ​ട്ടു​ന്ന​തും അ​വ​രി​ൽ ഒ​രാ​ൾ ജാ​നു​വി​ന്‍റെ​പു​റ​കി​ൽ നി​ന്ന് ക​ഴു​ത്ത​ത്തി​ന​ടു​ത്ത് സാ​രി കൊ​ണ്ട് മൂ​ടു​ന്ന​തും സ​മീ​പ​ത്തു​ണ്ടാ​യിരു​ന്ന മ​റ്റൊ​രു സ്ത്രീ ​ഇ​വ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.