ക​ണ്ണൂ​ർ ദ​സ​റ: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി
Thursday, September 22, 2022 11:54 PM IST
ക​ണ്ണൂ​ർ: 26 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ലു വ​രെ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ ദ​സ​റ വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ട് ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വി​ള​ക്കും​ത​റ മൈ​താ​ന​ത്ത് നി​ന്ന് ആ​രം​ഭി​ച്ചു ടൗ​ൺ സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി​മേ​യ​ർ കെ.​ഷ​ബീ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​പി രാ​ജേ​ഷ്, സി​യാ​ദ് ത​ങ്ങ​ൾ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​ഷ​മീ​മ,.പി. ​ഇ​ന്ദി​ര, ഷാ​ഹി​ന മൊ​യ്തീ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്ലീ​ഹ് മ​ഠ​ത്തി​ൽ, ടി. ​ര​വീ​ന്ദ്ര​ൻ,എ​ൻ ഉ​ഷ, മു​ൻ​മേ​യ​ർ സി. ​സീ​ന​ത്ത്, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. രാ​ജ​ൻ, വെ​ള്ളോ​റ രാ​ജ​ൻ, അ​ഷ്റ​ഫ് ബം​ഗാ​ളി മൊ​ഹ​ല്ല, അ​ബ്ദു​ൽ ഖാ​ദ​ർ പ​ന​ക്കാ​ട്ട് , ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, കൗ​ൺ​സി​ല​ർ​മാ​ർ, കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യൂ​ണി​ഫോം അ​ണി​ഞ്ഞ ഹ​രി​ത ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ക​രും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.
നാ​റാ​ത്ത് ചേ​രി​ക്ക​ൽ ചെ​ണ്ട വാ​ദ്യ സം​ഘ​ത്തി​ന്റെ വാ​ദ്യ​മേ​ള​ങ്ങ​ളും, പൊ​യി​ലൂ​ർ വാ​ഗ്ഭ​ടാ​ന​ന്ദ വ​നി​ത കോ​ൽ​ക്ക​ളി സം​ഘം അ​വ​ത​രി​പ്പി​ച്ച വ​നി​താ കോ​ൽ​ക്ക​ളി​യും ഘോ​ഷ​യാ​ത്ര​യ്ക്ക് താ​ള സൗ​ന്ദ​ര്യ​മേ​കി. ക​ണ്ണൂ​ർ ജി​ല്ലാ ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ ബോ​ക്സ് മാ​ർ ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ച ബോ​ക്സിം​ഗ് പ്ര​ദ​ർ​ശ​ന​വും, ക​ണ്ണൂ​ർ ഫ്ലൈ​യിം​ഗ് വീ​ൽ​സ് റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്‌​കേ​റ്റി​ഗും ഘോ​ഷ​യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്നു.