മൂ​പ്പ​ൻ കൊ​ള​പ്പ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Thursday, September 22, 2022 11:55 PM IST
കോളയാട്: കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പ കോ​ള​നി​യി​ലേ​ക്കു​ള്ള മൂ​പ്പ​ൻ കൊ​ള​പ്പ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി സം​സ്ഥാ​ന ത​ല വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ആ​രം​ഭി​ക്കുമെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​റു​ടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി, 'ഊ​രി​ൽ ഒ​രു ദി​നം' കൊ​ള​പ്പ കോ​ള​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് കോ​ള​നി വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യായി​രു​ന്നു അ​ദ്ദേ​ഹം.
സ​ബ് ക​ള​ക്ട​ർ അ​നു​കു​മാ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റെ ഊ​ര് മൂ​പ്പ​ൻ കേ​ള​പ്പ​ൻ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ അ​മ്പും വി​ല്ലും ന​ൽ​കി സ്വീ​ക​രി​ച്ചു. കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​റി​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. സു​ധീ​ഷ് കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജ​യ​രാ​ജ​ൻ, ശ്രീ​ജ പ്ര​ദീ​പ​ൻ, ഉ​മാ​ദേ​വി, ഐ ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി. ഗി​രി​ജ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.