മു​ള​കു​പൊ​ടി ഉ​ത്പാ​ദ​ന​വു​മാ​യി കൂ​ത്തു​പ​റ​മ്പി​ലെ കൃ​ഷി​ഭ​വ​നു​ക​ൾ
Thursday, September 22, 2022 11:55 PM IST
കൂ​ത്തു​പ​റ​മ്പ്: മാ​യം ക​ല​ർ​ന്ന മു​ള​കു​പൊ​ടി വി​പ​ണി​യും അ​ടു​ക്ക​ള​ക​ളും കീ​ഴ​ട​ക്കു​മ്പോ​ൾ പ്രാ​ദേ​ശി​ക​മാ​യി മു​ള​ക് കൃ​ഷിചെ​യ്ത് മു​ള​കു​പൊ​ടി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഏ​ഴ് കൃ​ഷി​ഭ​വ​നു​ക​ൾ. കൂ​ത്തു​പ​റ​മ്പ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 'റെ​ഡ് ചി​ല്ലീ​സ്' എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 ഏ​ക്ക​റോ​ളം മു​ള​ക് കൃ​ഷി ചെ​യ്താ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ക. ഏ​ഴ് കൃ​ഷി​ഭ​വനു​ക​ൾ​ക്ക് കീ​ഴി​ലാ​യി 100 ക​ർ​ഷ​ക​രെ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. കൃ​ഷി വ​കു​പ്പി​ന്‍റെ വി​വി​ധ സ്‌​കീ​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ള​ക് തൈ​ക​ൾ, വ​ള​ങ്ങ​ൾ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും.
വി​ള​വെ​ടു​ത്ത മു​ള​ക് ഉ​ണ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഡ്ര​യ​റു​ക​ൾ, പൊ​ടി​യ​ന്ത്ര​ങ്ങ​ൾ, പേ​ക്കിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. നി​ല​വി​ൽ മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ല​ക്ട്രി​ക് ഡ്ര​യ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ കൃ​ഷി​ക്കാ​രെ ല​ഭി​ച്ചി​ട്ടു​ള്ള​തും മാ​ങ്ങാ​ട്ടി​ട​ത്ത് നി​ന്നാ​ണ്. മ​റ്റു​ള്ള​യി​ട​ങ്ങ​ളി​ലും ഡ്ര​യ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​ലോ​ച​ന​യു​ണ്ട്. ഇ​തി​ന് പു​റ​മെ വീ​ടു​ക​ളി​ലും മു​ള​ക് കൃ​ഷി വ്യാ​പി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.