ഹർത്താൽ ബാധിക്കാതെ മലയോരമേഖല
Saturday, September 24, 2022 5:25 AM IST
ആ​ല​ക്കോ​ട് : മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളാ​യ ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ ബാ​ധി​ച്ചി​ല്ല. പ​തി​വു​പോ​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് ടൗ​ണു​ക​ളി​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. പെ​ട്രോ​ൾ പ​മ്പു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു. ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. ആ​ല​ക്കോ​ട് ടൗ​ണി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ക​ട​ക​മ്പോ​ള​ങ്ങ​ൾ ക​രു​വ​ഞ്ചാ​ലി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​വാ​യി​രു​ന്നു.
കേ​ള​കം: കൊ​ട്ടി​യൂ​ർ, പെ​രു​ന്തോ​ടി, ഈ​രാ​യി​ക്കൊ​ല്ലി തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ, കേ​ള​കം, പേ​രാ​വൂ​ർ, ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ര​ത്തി​ലി​റ​ങ്ങി.
മാ​ഹി​യി​ലും ഹ​ർ​ത്താ​ൽ ഭാ​ഗി​കം
മാ​ഹി : പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ മാ​ഹി​യി​ൽ ഭാ​ഗി​കം. മാ​ഹി, പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ ക​ട​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ വ്യാ​പാ​രം ന​ന്നേ കു​റ​വാ​യി​രു​ന്നു. മാ​ഹി​യി​ൽ രാ​വി​ലെ മു​ത​ൽ ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളെ​ത്തി നി​ർ​ബ​ന്ധി​പ്പി​ച്ച് ക​ട​ക​ള​ട​പ്പി​ച്ചു. പി​ന്നീ​ട് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ക​ട​ക​ളും പെ​ട്രോ​ൾ പ​മ്പു​ക​ളും വീ​ണ്ടും തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.