സൗ​ഹൃ​ദ ഫു​ട്ബോ​ളി​ൽ ആ​വേ​ശ സ​മ​നി​ല
Saturday, September 24, 2022 5:26 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ദ​സ​റ​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം സം​ഘാ​ട​ക സ​മി​തി ക​ണ്ണൂ​ർ പോ​ലീ​സ് ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മ​ത്സ​രം ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി. മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ ടീ​മും ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ ന​യി​ച്ച പ്ര​സ് ക്ല​ബ് ടീ​മും നാ​ലു ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്‌​സ​രം. കോ​ർ​പ​റേ​ഷ​ൻ ടീം ​ഏ​റെ​നേ​രം പി​റ​കി​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ലൂ​ടെ സ​മ​നി​ല നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.
കോ​ർ​പ​റേ​ഷ​ൻ ടീ​മി​ൽ എം.​പി.​രാ​ജേ​ഷ്, പ്ര​കാ​ശ​ൻ പ​യ്യ​നാ​ട​ൻ, വി.​കെ.​ഷൈ​ജു,അ​ഷ്റ​ഫ് ചി​റ്റു​ളി, കെ.​പി.​റാ​ഷി​ദ്,പി.​കൃ​ഷ്ണ​ൻ, കെ.​എ​ൻ.​അ​ന​സ്, അ​നി​ൽ​കു​മാ​ർ, ത​നൂ​ജ്, സ​തീ​ഷ്, റെ​ജി, ഹം​സ തു​ട​ങ്ങി​യ​വ​രും പ്ര​സ് ക്ല​ബ് ടീ​മി​ൽ ജ​യ​ൻ, വി​പി​ൻ​ദാ​സ്, ആ​ഷ്‌​ലി, അ​ർ​ജു​ൻ, വൈ​ശാ​ഖ്, പ്രി​യേ​ഷ്, യെ​ദു, എ​ൻ.​ടി.​ര​മേ​ശ​ൻ, ജി​ഷ്ണു, ഇ​ന്ദ്ര​ജി​ത്ത്, സ​ന​ൽ, വി​ഷ്ണു, സൈ​ഫു, ഷാ​ജി തു​ട​ങ്ങി​യ​വ​രും ജ​ഴ്സി അ​ണി​ഞ്ഞു.