ദു​ര​ന്തനി​വാ​ര​ണ സ​മി​തി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പരിശോധന നടത്തി
Saturday, September 24, 2022 5:27 AM IST
ക​ണി​ച്ചാ​ർ: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​ണി​ച്ചാ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഡോ.​എ​ച്ച്. വി​ജി​ത്ത്, ജി.​എ​സ്. പ്ര​ദീ​പ്, ഡോ.​എ​സ്. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ സം​ഘം ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലെ​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​നു​മാ​യും മെം​ബ​ർ​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 300 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ​ത്തു ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ​തെ​ന്ന് സം​ഘം പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യ സെ​മി​നാ​രി വി​ല്ല മാ​നേ​ജ​ർ ഫാ. ​ബി​ജു പു​ന്ന​ക്ക​പ്പ​ട​വി​ലു​മാ​യും സം​യു​ക്ത സ​മ​ര​സ​മ​തി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് മ​ണ്ണാ​ർ​കു​ളം, ജി​മ്മി തു​ട​ങ്ങി​യ​വ​രു​മാ​യും സം​ഘം ച​ർ​ച്ച ന​ട​ത്തി. ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ക​ണ്ണ​വം വ​ന​ത്തി​ൽ സം​ഘം ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.