ഒ​രു മ​ണി​ക്കൂ​റി​നി​ടെ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ക​വ​ർ​ന്ന​ത് മൂ​ന്നുപേരുടെ മാ​ല​ക​ൾ
Sunday, September 25, 2022 12:12 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച മാ​ല പൊ​ട്ടി​ക്കു​ന്ന മോ​ഷ്ടാ​വ് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​വ​ർ​ന്ന​ത് മൂ​ന്നു പേ​രു​ടെ മാ​ല​ക​ൾ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

4.30 ഓ​ടെ വ​ട​ക്കാ​ഞ്ചേ​രി അ​ടു​ക്ക​ത്ത് റോ​ഡ​രി​ലൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന എ​ള​മ്പി​ലാ​ന്‍​ത​ട്ട ശാ​ന്ത​യു​ടെ (50) മൂ​ന്നേ​കാ​ല്‍ പ​വ​ൻ മാ​ല​യാ​ണ് ആ​ദ്യം ക​വ​ർ​ന്ന​ത്. അ​ഞ്ച് മ​ണി​യോ​ടെ പാ​ല​കു​ള​ങ്ങ​ര ശാ​സ്താ റോ​ഡി​ല്‍ വ​ച്ച് ഉ​മാ നാ​രാ​യ​ണ​ന്‍റെ (57) മൂ​ന്ന് പ​വ​ന്‍ മാ​ല​യും ക​വ​ർ​ന്നു.
5.30 ഓ​ടെ കീ​ഴാ​റ്റൂ​രി​ൽ വ​ച്ച് മൊ​ട്ട​മ്മ​ല്‍ ജ​യ​മാ​ലി​നി (49) യു​ടെ ര​ണ്ട് പ​വ​ന്‍ മാ​ല​യും ക​വ​ർ​ന്നു. ചു​വ​ന്ന സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ​യാ​ളാ​ണ് മാ​ല പൊ​ട്ടി​ച്ച​തെ​ന്ന് മൂ​വ​രും ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.