വ്യാ​ജ ലൈ​സ​ൻ​സു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, September 25, 2022 12:12 AM IST
പ​യ്യ​ന്നൂ​ർ: വ്യാജ​ ലൈ​സൻ​സു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ‌​യ്തു. വെങ്ങ​ര റ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ എം. ​സ​മീ​ർ (38) ആ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത്. പ​യ്യ​ന്നൂ​ർ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് കു​ന്ന​രു​വി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ലൈ​സ​ൻ​സ് വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ലൈ​സ​ൻ​സ് ന​ന്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​റ്റി​ങ്ങ​ലി​ലു​ള്ള സ​ജീ​വ് കു​മാ​റി​നാ​ണ് ഈ ​ന​ന്പ​ർ പ്ര​കാ​രം ലൈ​സ​ൻ​സ് ന​ൽ​കി​യ​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.