ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​ച്ച​ങ്ങ​ല
Sunday, September 25, 2022 12:12 AM IST
ക​ണ്ണൂ​ര്‍: ല​ഹ​രി​ക്കെ​തി​രെ ഐ​ആ​ര്‍​പി​സി, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍, ഡി​വൈ​എ​ഫ് ഐ, ​എ​സ് എ​ഫ് ഐ ​എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇതിന്‍റെ ഭാഗമായി ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ല​യി​ലെ 232 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ര്‍​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍​പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​സാം​സ്‌​കാ​രി​ക , രാ​ഷ്ട്രീ​യ,ക​ലാ, കാ​യി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ര്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ല്‍ അ​ണി നി​ര​ക്കും. പി. ​ജ​യ​രാ​ജ​ന്‍, എം.​പ്ര​കാ​ശ​ന്‍ മാ​സ്റ്റ​ര്‍, പി.​കെ. ശ്യാ​മ​ള, മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, സാ​രം​ഗ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.