എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം
Sunday, September 25, 2022 12:12 AM IST
കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റു. എ​സ്എ​ഫ്ഐ കൂ​ത്തു​പ​റ​ന്പ് ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പാ​ട്യം കൊ​ങ്ങാ​റ്റ​യി​ലെ സി. ​അ​ഷ​യി​നാ​ണ് ചെ​റു​വാ​ഞ്ചേ​രി പു​ളി​യ​ൻ​പീ​ടി​ക കു​ന്നി​ന് താ​ഴെ വ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്.

ചെ​റു​വാ​ഞ്ചേ​രി ക​ല്ലു​വ​ള​പ്പി​ൽ പോ​യി തി​രി​കെ വ​രു​ന്ന വ​ഴി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​വും ഫോ​ണും ത​ക​ർ​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും അ​ക്ഷ​യ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ക്ഷ​യ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ കൂ​ത്തു​പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഋ​തു​വ​ർ​ണ്ണ, ഏ​രി​യ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് പാ​ട്യം, പ്ര​സി​ഡ​ന്‍റ് ഷെ​മി​ത്ത് സു​ന്ദ​ർ, വി ​ആ​ദ​ർ​ശ്, അ​ഖി​ൽ രാ​ജ് പ​നോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.