പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെയും ആ​ര്‍എ​സ്എ​സി​നെ​യും നി​രോ​ധി​ക്ക​ണം: യൂ​ത്ത് ലീ​ഗ്
Sunday, September 25, 2022 12:15 AM IST
ക​ണ്ണൂ​ര്‍: പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും ആ​ര്‍ എ​സ് എ​സും നി​രോ​ധി​ക്ക​പ്പെ​ടേ​ണ്ട സം​ഘ​ട​ന​ക​ളാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ നെ​ല്ലൂ​ര്‍. ഇ​രു സം​ഘ​ട​ന​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​ക്ക് വേ​ണ്ടി​യ​ല്ല. അ​പ​ക​ട​ക​ര​മാ​യ സം​ഘ​ട​ന​ക​ളാ​ണ് ഈ ​ര​ണ്ടു​മെ​ന്നും അ​ദ്ദേ​ഹം പത്രസ മ്മേളനത്തിൽ പ​റ​ഞ്ഞു.

മു‌​സ്‌​ലിം​ലീ​ഗി​നെ​തി​രെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ച്ച​ത് സി​പി​എ​മ്മാ​ണ്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും എ​ല്ലാ സ​ഹാ​യ​വും സി​പി​എം ന​ല്‍​കി​യി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ത് ക​ണ്ട​താ​ണ്. അ​വ​രെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ലീ​ഗ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.