മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ അ​ക്ര​മം: പ​ത്തു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Sunday, September 25, 2022 12:17 AM IST
മ​ട്ട​ന്നൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നി​ടെ മ​ട്ട​ന്നൂ​രി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തോ​ളം പേ​ർ ക​സ്റ്റ​ഡി​യി​ൽ. ത​ല​ശേ​രി​യി​ൽ​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന പു​ന്നാ​ട് സ്വ​ദേ​ശി​യാ​യ നി​വേ​ദി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ലും കൂ​ടാ​ളി​യി​ൽ ട്രാ​വ​ല​റും ഓ​ട്ടോ​റി​ക്ഷ​യും പാ​ലോ​ട്ടു​പ​ള്ളി​യി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും എ​റി​ഞ്ഞു​ത​ക​ർ​ത്ത​തി​ലും ചാ​വ​ശേ​രി പ​റ​മ്പി​ൽ ബൈ​ക്ക് അ​ടി​ച്ചു​ത​ക​ർ​ത്ത് യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും പാ​ലോ​ട്ടു​പ​ള്ളി​യി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​ക്കു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ലും ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ​ല്ലാം പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ്. മു​ൻ​ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 19 പേ​രെ വി​ട്ട​യ​ച്ചു. ഹ​ർ​ത്താ​ലി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ഉ​ളി​യി​ൽ, ചാ​വ​ശേ​രി, കൂ​ടാ​ളി, പാ​ലോ​ട്ടു​പ​ള്ളി, പ​ത്തൊ​മ്പ​താം​മൈ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ അ​ക്ര​മു​ണ്ടാ​യ​ത്.