കെ​പി​എ​ല്‍ യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍
Sunday, September 25, 2022 12:17 AM IST
തൃ​ക്ക​രി​പ്പു​ര്‍: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ പ്രാ​ഥ​മി​ക ഘ​ട്ട മ​ല്‍​സ​ര​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചു​വ​രെ ന​ട​ക്കാ​വ് രാ​ജീ​വ്ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ര്‍​ഫി​ല്‍ ന​ട​ക്കും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി, എ​ഫ്‌​സി കേ​ര​ള, എം​എ കോ​ള​ജ്, ഫാ​റൂ​ഖ് കോ​ള​ജ്, പ​യ്യ​ന്നൂ​ര്‍ കോ​ള​ജ്, എ​എ​ഫ്‌​സി അ​മ്പ​ല​വ​യ​ല്‍, ആ​ല​പ്പി എ​ഫ്‌​സി, തൃ​ശൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട്, ബൈ​സ​ന്‍റ​യി​ന്‍ കൊ​ച്ചി​ന്‍, ഐ​ഫ കൊ​പ്പം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ഏ​ക ടീ​മാ​യ പ​ട​ന്ന ഷൂ​ട്ടേ​ഴ്‌​സ് യു​ണൈ​റ്റ​ഡ് എ​ന്നി​ങ്ങ​നെ 11 ടീ​മു​ക​ളാ​ണ് യോ​ഗ്യ​താ​റൗ​ണ്ടി​ല്‍ ഏ​റ്റു​മു​ട്ടു​ക. ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളും ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ വി​ജ​യം നേ​ടു​ന്ന ടീ​മും കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ര്‍, സെ​ക്ര​ട്ട​റി ടി.​കെ.​എം. റ​ഫീ​ഖ്, പി. ​ജ​സീം, പി. ​ഹ​ക്കിം, എ. ​ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.