സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ പീ​ഡ​നം: ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
Wednesday, September 28, 2022 1:02 AM IST
ത​ല​ശേ​രി: മാ​താ​പി​താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്ത് സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ൽ പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്. വ​യ​നാ​ട്ടി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നെ​തി​രേ​യാ​ണ് ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി വ​യ​നാ​ട്ടി​ലെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്ന് ടൗ​ൺ സി​ഐ എം. ​അ​നി​ലും സം​ഘ​വും അ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.
സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ​യാ​ണ് ഇ​യാ​ൾ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ര​ക്ഷി​താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യ പ്ര​തി പെ​ൺ​കു​ട്ടി​ക്ക് ട്യൂ​ഷ​നെ​ടു​ക്കു​ക​യും പ​ഠ​ന​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​വ​രി​ക​യും ചെ​യ്തു. വി​വി​ധ പ​രീ​ക്ഷ​ക​ൾ​ക്കാ​യി പോ​കു​ന്ന പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ര​ക്ഷ​ക​ർ​ത്താ​വാ​യി ഇ​യാ​ളാ​ണു പോ​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ ഭീ​ഷ​ണി​യും മാ​താ​പി​താ​ക്ക​ൾ​ക്ക് പ്ര​തി​യി​ലു​ള്ള അ​മി​ത​വി​ശ്വാ​സ​വും സം​ഭ​വം പു​റ​ത്തു​പ​റ​യു​ന്ന​തി​ന് ത​ട​സ​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച് താ​മ​സം ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റി​യി​ട്ടും പീ​ഡ​നം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​തി​യു​ടെ ഭീ​ഷ​ണി ത​ന്നെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ക​രു​ത്തി​ലാ​ണ് ഒ​ടു​വി​ൽ യു​വ​തി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.