ഏ​ഴി​മ​ല സ്വ​ദേ​ശി മൂ​ന്നാ​റി​ലെ റി​സോ​ർ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, September 28, 2022 11:07 PM IST
പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മൂ​ന്നാ​റി​ലെ റി​സോ​ർ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ഴി​മ​ല നീ​ലേ​രി​ചാ​ലി​ലെ കു​റ്റി​വേ​ലി ചാ​ക്കോ -ആ​ലീ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ജി ചാ​ക്കോ (24) യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നാ​റി​ലെ വി​ന്‍റ​ർ ഗാ​ർ​ഡ​ൻ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ കു​ളി​ക്കാ​ൻ ക​യ​റി​യ അ​ജി​യെ ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷ​വും കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ളി​മു​റി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. മൂ​ന്നാ​റി​ലെ ടാ​റ്റാ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും. സ​ഹോ​ദ​രി: അ​നു (പ​ര​പ്പ).