താ​ര​പ്രഭയിൽ ക​ണ്ണൂ​ർ ദ​സ​റ​യു​ടെ മൂ​ന്നാം​ദി​നം
Wednesday, September 28, 2022 11:27 PM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന 'ക​ണ്ണൂ​ര്‍ ദ​സ​റ'​യു​ടെ മൂ​ന്നാം ദി​ന​ത്തി​ലെ സാ​യം​സ​ന്ധ്യ​യി​ൽ ആ​വേ​ശം തീ​ർ​ത്ത് താ​ര​ങ്ങ​ളെ​ത്തി. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ നി​വി​ൻ പോ​ളി, അ​ജു വ​ർ​ഗീ​സ്, സി​ജു വി​ൽ​സ​ൺ, സാ​നി​യ തു​ട​ങ്ങി പ്ര​മു​ഖ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് അ​ണി​നി​ര​ന്ന​ത് ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി. താ​ര​ങ്ങ​ളു​ടെ​യും മേ​യ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദീ​പം തെ​ളി​ക്ക​ലും പ്ര​തി​ജ്ഞ​യും ന​ട​ന്നു.

നേ​ര​ത്തെ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ഴു​ത്തു​കാ​ര​നും സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ വി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ​റേ​ഷ​ന്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൻ പി. ​ഷ​മീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ബു​രാ​ജ് ഉ​ളി​ക്ക​ല്‍, ഒ.​അ​ശോ​ക് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ധ​നേ​ഷ് മോ​ഹ​ന്‍, വി.​കെ. ശ്രീ​ല​ത, എ​സ്. ഷ​ഹീ​ദ, ബി​ജോ​യ് ത​യ്യി​ല്‍, കെ.​സി. രാ​ജ​ൻ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ആ​വ​ണി രാ​ഗേ​ഷ് അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം, സു​മ സു​രേ​ഷ് വ​ര്‍​മ ന​യി​ച്ച നാ​ദ​ല​യം എ​ന്നി​വ അ​ര​ങ്ങേ​റി. ഡോ. ​ബി​ജു മ​ല്ലാ​രി ന​യി​ച്ച മ​ല്ലാ​രി ഫ്യൂ​ഷ​ന്‍ സം​ഗീ​ത​മ​ഴ​യാ​യി ക​ണ്ണൂ​രി​ന് കു​ളി​രേ​കി.