ഓർമിക്കാൻ
Thursday, September 29, 2022 12:43 AM IST
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കേ​ര​ള ഷോ​പ്പ്സ് ആ​ന്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം. 2021-22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി ,പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ സ്റ്റേ​റ്റ് സി​ല​ബ​സ്, സി​ബി​എ​സ്ഇ സി​ല​ബ​സ് എ​ന്നി​വ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ര്‍​ക്കും ഐ​സി​എ​സ്ഇ സി​ല​ബ​സി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും 90 ശ​ത​മാ​ന​മോ അ​തി​ല്‍ കൂ​ടു​ത​ലോ മാ​ര്‍​ക്ക് നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കു​മാ​ണ് പു​ര​സ്‌​കാ​രം. ക്ഷേ​മ​നി​ധി​യി​ലെ അം​ഗ​മാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. അം​ഗ​ത്വം ര​ജി​സ്‌​ട്രേ​ഷ​ന്‍റെ കോ​പ്പി, സാ​ക്ഷ്യ​പ​ത്രം, അം​ഗ​ത്തി​ന്‍റെ ബാ​ങ്ക് പാ​സ്ബു​ക്ക് കോ​പ്പി, മാ​ര്‍​ക്ക് ലി​സ്റ്റു​ക​ളു​ടെ​യും ഗ്രേ​ഡ് ഷീ​റ്റു​ക​ളു​ടെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, വി​ദ്യാ​ര്‍​ഥി​യു​ടെ പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ജി​ല്ലാ ഓ​ഫീ​സി​ല്‍ ഒ​ക്ടോ​ബ​ര്‍ 15 ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍ 04972 706806.

ക​ളി​പ്പാ​ട്ടം നി​ര്‍​മി​ച്ച് സ​മ്മാ​നം നേ​ടാം

ക​ണ്ണൂ​ർ: ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ പാ​ഴ് വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ഴ​യ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ ന​വീ​ക​രി​ച്ച് പു​ന​രു​പ​യോ​ഗി​ക്കാ​നും സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ ടോ​യ്ക്ക​ത്തോ​ണ്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

പു​ന​രു​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക​മാ​യി പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ 11ന് ​മു​ന്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​മാ​യും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശു​ചി​ത്വ​മി​ഷ​ന്‍ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ല​ഭി​ക്കും.

ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്

ക​ണ്ണൂ​ർ: കോ​ള​ജ് ഫോ​ര്‍ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ന്‍റെ ത്രി​വ​ത്സ​ര ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് കോ​ഴ്‌​സി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 11 ന് ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​വ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് www.admission. kann uruniversity.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍: 0497 2835390, 0497 2965390, 9495720870.

ക​ണ്ണൂ​ർ: നെ​രു​വ​മ്പ്രം ഗ​വ. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ല്‍ (ജി​ഐ​എ​ഫ്ഡി) ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഗാ​ര്‍​മെ​ന്‍റ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യം. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന​കം https://polyad mission.org/gifd എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പി​ക്കു​ക. ഫോ​ണ്‍: 9400006495, 890700 5262.

വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും അം​ഗ​ത്വ​മെ​ടു​ത്ത് ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി അം​ശാ​ദാ​യം അ​ട​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് 2022-23 വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. എ​സ്എ​സ്എ​ല്‍​സി പാ​സാ​യി കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റ​ഗു​ല​ര്‍ കോ​ഴ്‌​സി​ന് ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ഒ​ക്ടോ​ബ​ര്‍ 31ന​ക​മോ കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ച് 45 ദി​വ​സ​ത്തി​ന​ക​മോ അ​പേ​ക്ഷ ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം. . ഫോ​ണ്‍: 0497 2970272.

അ​ധ്യാ​പ​ക ഒ​ഴി​വ്

പ​യ്യാ​വൂ​ർ: സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഗ​ണി​ത ശാ​സ്ത്രം വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി (ജൂ​ണി​യ​ർ) ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ. ഫോ​ൺ: 9446165647.

സീ​റ്റ് ഒ​ഴി​വ്

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഹോം ​സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക് എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ മ​തി​യാ​യ രേ​ഖ​ക​ളു​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​മ്പാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ വ​നി​താ കോ​ള​ജി​ല്‍ ഒ​ന്നാം​വ​ര്‍​ഷ ബി​എ എ​ക്ക​ണോ​മി​ക്‌​സ്, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ്, കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സെ​പ്റ്റം​ബ​ര്‍ 30നു ​രാ​വി​ലെ 10ന് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ്രി​ന്‍​സി​പ്പ​ല്‍ മു​മ്പാ​കെ കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04972746175.

ഷോ​ര്‍​ട്ട് ലി​സ്റ്റ്

ക​ണ്ണൂ​ർ: എ​ല്‍​പി സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ മ​ല​യാ​ളം മീ​ഡി​യം (എ​ന്‍​സി​എ ഹി​ന്ദു നാ​ടാ​ര്‍, കാ​റ്റ​ഗ​റി ന​മ്പ​ര്‍ 318/ 2020) ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ ഷോ​ര്‍​ട്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റി​ലു​ള്ള​വ​ര്‍ ഒ​റ്റ​ത്ത​വ​ണ വെ​രി​ഫി​ക്കേ​ഷ​നും ഒ​ടി​ആ​ര്‍ വെ​രി​ഫി​ക്കേ​ഷ​നും അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കേ​ണ്ട തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​എ​സ്‌​സി​യു​ടെ വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.