ക​വു​ങ്ങ് ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി​പാ​ഠ​ശാ​ല ന​ട​ത്തി
Thursday, September 29, 2022 12:43 AM IST
ആ​ല​ക്കോ​ട്: നാ​ച്യു​റ​ൽ മ​ല​ബാ​ർ എ​ഫ്പി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ത്മ ക​ണ്ണൂ​ർ, ക​ണ്ണൂ​ർ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ക​വു​ങ്ങ് ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ച​പ്പാ​ര​പ്പ​ട​വ്, ആ​ല​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള അ​മ്പ​തോ​ളം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. അ​വ​ശ്യ​മൂ​ല​ക​ങ്ങ​ളു​ടെ അ​ഭാ​വ​ങ്ങ​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ വ​ള​പ്ര​യോ​ഗ രീ​തി​ക​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. തു​ട​ർ​ന്ന് ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ച്ച് സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി. പ്ര​ദേ​ശ​ത്തെ ക​വു​ങ്ങ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​യ മ​ഞ്ഞ​ളി​പ്പ് രോ​ഗ​ത്തെ​ക്കു​റി​ച്ചും അ​വ​യു​ടെ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് ക​ർ​ഷ​ക​നാ​യ രാ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

ഗ്രാ​മീ​ണ അ​വ​ബോ​ധ പ്ര​വൃ​ത്തി പ​രി​ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പ​ല​വ​യ​ൽ കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ന്‍റെ വ്യ​ത്യ​സ്ഥ ല​ക്ഷ​ണ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് വ​രു​ന്ന​തെ​ന്ന് ക​ർ​ഷ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും കൃ​ത്യ​മാ​യ കാ​ർ​ഷി​ക പ​രി​ച​ര​ണ​മു​റ​ക​ൾ ക​വു​ങ്ങ്കൃ​ഷി​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി ക​വു​ങ്ങി​ന്‍റെ മ​ഞ്ഞ​ളി​പ്പ് പ്ര​തി​രോ​ധ​ത്തി​നാ​യി ആ​ല​ക്കോ​ട്, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ക​ർ​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ മു​ൻ​നി​ര പ്ര​ദ​ർ​ശ​ന​ത്തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

കെ​വി​കെ മേ​ധാ​വി ഡോ. ​പി. ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​വി​കെ ശാ​സ്ത്ര​ജ്ഞ​രും അ​മ്പ​ല​വ​യ​ൽ കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ഉ​ത്പാ​ദ​ക ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക​രും ഒ​രു​മി​ച്ച് കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ്ര​തി​വി​ധി​ക​ൾ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. പ​രി​യാ​രം കൃ​ഷി ഓ​ഫീ​സ​ർ ര​മ്യാ​ഭാ​യി, ആ​ല​ക്കോ​ട് കൃ​ഷി ഓ​ഫീ​സ​ർ വി.​എം. അ​ഞ്ജു, കെ​വി​കെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ജെ.​എം. റെ​നി​ഷ, ഡോ. ​എ.​പാ​ർ​വ​തി, നാ​ച്യു​റ​ൽ എ​ഫ്പി​സി​യു​ടെ ചെ​യ​ർ​മാ​ൻ ജോ​ൺ തെ​ക്കും​ചേ​രി​ക്കു​ന്നി​ൽ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടോ​മി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.