സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് മ​ക​ൻ മ​രി​ച്ചു, പി​താ​വി​ന് ഗു​രു​ത​രം
Thursday, September 29, 2022 10:59 PM IST
ത​ല​ശേ​രി: ത​ല​ശേ​രി​ക്ക​ടു​ത്ത് കൊ​ടു​വ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് യാ​ത്രി​ക​നാ​യ മ​ക​ൻ മ​രി​ച്ചു. അ​ച്ഛ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​ഴ​പ്പി​ല​ങ്ങാ​ട്ടെ മാ​ട​മി​ല്ല​ത്ത് ഷ​ൻ​ഫീ​ർ (34) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​പ്പ ഉ​മ്മ​റി​നെ (66) ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ത​ല​ശേ​രി​യി​ലെ മ​ത്സ്യ​വ്യാ​പാ​ര സ്ഥാ‌​പ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ധ​ർ​മ​ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷാ​ഹി​ദ​യാ​ണ് ഷ​ൻ​ഫീ​റി​ന്‍റെ അ​മ്മ. ഭാ​ര്യ: ഷ​നീ​ത. മ​ക്ക​ൾ: ആ​ലി​യ മെ​ഹ​ക്ക്, ഹ​യാ മെ​ഹ​ക്ക്. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജ്, സീ​ന​ത്ത്.