ഹൃ​ദ​യ​രോ​ഗ നി​വാ​ര​ണ ക്യാ​മ്പ് ന​ട​ത്തി
Friday, September 30, 2022 12:52 AM IST
ക​ണ്ണൂ​ർ: ലോ​ക ഹൃ​ദ​യാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ല ബി​എം​എ​ച്ച് ജിം ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ഹൃ​ദ​യ​രോ​ഗ നി​വാ​ര​ണ ക്യാ​മ്പ് ന​ട​ത്തി. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ബി​എം​എ​ച്ച് ജിം ​കെ​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​മ​നോ​ജ്‌ കു​മാ​റും ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു​ത​കു​ന്ന ഭ​ക്ഷ​ണ രീ​തി​യെ​ക്കു​റി​ച്ച് ന​ഴ്സിം​ഗ് ഡ​യ​റ​ക്‌​ട​ർ മ​ഞ്ജു ജോ​സ​ഫും ക്ലാ​സെ​ടു​ത്തു. പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. മ​ധു​സൂ​ദ​ന​ൻ, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ന​വീ​ൻ തോ​മ​സ്, മാ​നേ​ജ​ർ പ്രോ​ജ​ക്‌​ട്സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് സ​പ്പോ​ർ​ട്ട് അ​ജി​ത് കു​മാ​ർ, ക്വാ​ളി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് മെ​ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.