പയ്യാവൂർ: സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കലാജാഥയ്ക്ക് പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. ഫാ. ജയ്സൺ പള്ളിക്കര ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ ടി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠാപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, ജാഥ ലീഡർ ആശ്രയ സംസ്ഥാന പ്രസിഡന്റ് കെ. ശാന്ത ശിവൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പ്രിൻസിപ്പൽ റജിമോൻ, മുഖ്യാധ്യാപകൻ ബിജു മുപ്രാപ്പള്ളിൽ, ആശ്രയ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സജീവൻ പാനൂർ , ട്രഷറർ ലക്ഷി ആനന്ദ്, ഫൽഗുനൻ മേലേടത്ത്, സത്യൻ കോറോത്ത്, അഭിലാഷ് പ്രാപ്പൊയിൽ, തുളസീധരൻ നായർ വാഴക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ലഘുനാടകം, സംഗീതശില്പം, ഫ്ലാഷ് മോവ് എന്നിവ അരങ്ങേറി. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ വാസുദേവൻ മഴുവൻ ചേരിയും , ആലക്കോട് പി.ആർ. രാമവർമ്മ മെമ്മോറിയൽ സ്കൂളിൽ പി.ടി. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
പെരുമ്പടവ്: പെരുമ്പടവിൽ നൽ കിയ സ്വീകരണം സെന്റ് ജോസഫ് ഇടവക വികാരി റവ.ഡോ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. സാവിയോ കരിങ്ങടയിൽ, ബിവിജെഎം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ഏബ്രഹാം, ആശ്രയ ജില്ലാ പ്രസിഡന്റ് എം.പി. ദാമോദരൻ, കോർഡിനേറ്റർ വി.വി. സതി, അക്കാദമി ഡയറക്ടർ വി.എസ്. മായ എന്നിവർ പ്രസംഗിച്ചു.