ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ഗ​രസൗ​ന്ദ​ര്യ​വ​ത്ക​രണം ഉ​ട​ന്‍: സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ
Friday, September 30, 2022 12:53 AM IST
ശ്രീ​ക​ണ്ഠ​പു​രം: 2022 -23 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഇ​രു​പ​ത് ശ​ത​മാ​നം തു​ക വ​ക​യി​രു​ത്തി​യ ശ്രീ​ക​ണ്ഠപു​രം ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും തു​ട​ര്‍​ന്ന് ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ തു​ക സ​മ​ര്‍​പ്പി​ച്ച കോ​ടി​ക്ക​ണ്ടി ഗ്രൂ​പ്പി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴു​ക്കി​ക്ക​ള​യു​ന്നതി​നു​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, ടൈ​ൽ വി​രി​ച്ച ന​ട​പ്പാ​ത, കൈ​വ​രി സ്ഥാ​പി​ക്ക​ലും, റോ​ഡി​നും ഡ്രെ​യ്നേ​ജി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് മു​ഴു​വ​നാ​യും ഇ​ന്‍റർ​ലോ​ക്ക് വി​രി​ച്ച് ചെ​ളി​യാ​കു​ന്ന​ത് ത​ട​യു​വാ​നും, ഭം​ഗി വ​ർ​ധി​പ്പി​ക്കു​വാ​നും, നി​ല​വി​ലു​ള്ള മ​ര​ങ്ങ​ൾ​ക്ക് ചു​റ്റും ക​ല്ലു​കൊ​ണ്ട് കെ​ട്ടി അ​തി​നെ ഇ​രി​പ്പി​ട​മാ​ക്കി മാ​റ്റു​വാ​നും തു​ക വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്. ടേ​ക്ക് എ ​ബ്രേ​ക്കി​നു സ​മീ​പം ഓ​പ്പ​ണ്‍ സ്റ്റേ​ജും, ഇ​രി​പ്പി​ട​ങ്ങ​ളും, രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നും, സ്ത്രീ​ക​ളു​ടേ​യും മ​റ്റ് യാ​ത്ര​ക്കാ​രു​ടേ​യും സു​ര​ക്ഷ​യ്ക്കാ​യും സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.