മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സി​ലെ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Saturday, October 1, 2022 12:36 AM IST
മ​ട്ട​ന്നൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. എ​ള​മ്പാ​റ സ്വ​ദേ​ശി കെ.​കെ. പ്ര​ജീ​ഷി​നെ (32)യാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ലേ​രി ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മ​ട്ട​ന്നൂ​രി​ലും മോ​ഷ​ണം ന​ട​ത്തി​യ​തു താ​നാ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ കോ​ട​തി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സി​ഐ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ​യും​കൊ​ണ്ട് മോ​ഷ​ണം ന​ട​ത്തി​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
മ​ട്ട​ന്നൂ​ർ-​ഇ​രി​ക്കൂ​ർ റോ​ഡി​ൽ വെ​ള്ളി​യാം​പ​റ​മ്പി​ൽ അ​ടു​ത്ത​കാ​ല​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ മാ​സം അ​വ​സാ​നം മോ​ഷ​ണം ന​ട​ന്ന​ത്. ഓ​ഫീ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​കൂ​ടി അ​ക​ത്തു ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​ഫീ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന ര​ണ്ടു ചാ​ർ​ജിം​ഗ് മെ​ഷീ​നു​ക​ളും വി​ല​പി​ടി​പ്പു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​ഞ്ച് താ​ക്കോ​ലു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്.
എ​സി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യ ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. എ​സി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ തെ​ർ​മോ​കോ​ൾ ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​തു നീ​ക്കി​യാ​ണ് അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​വും നി​യ​മം തെ​റ്റി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​ണ് മ​ട്ട​ന്നൂ​രി​ൽ ഓ​ഫീ​സ് തു​റ​ന്ന​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള​ള നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ​ണം. സി​സി​ടി​വി ദൃ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.