ക​ണ്ണൂ​ർ ദ​സ​റ വേ​ദി​യി​ൽ ആ​സ്വാ​ദ​ഹൃ​ദ​യം കീ​ഴ​ട​ക്കി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി
Saturday, October 1, 2022 12:36 AM IST
ക​ണ്ണൂ​ർ: "ക​ണ്ണൂ​ര്‍ ദ​സ​റ'​യു​ടെ അ​ഞ്ചാം ദി​നം വ​ർ​ണാ​ഭ​മാ​ക്കി പ്ര​ശ​സ്ത സി​നി​മാ​താ​ര​വും ന​ര്‍​ത്ത​കി​യു​മാ​യ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൃ​ത്ത​സ​ന്ധ്യ അ​ര​ങ്ങേ​റി.
ക​ള​ക്‌​ട​റേ​റ്റ് മൈ​താ​നി​യി​ലെ വേ​ദി​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​നി​ർ​ത്തി​യാ​യി​രു​ന്നു നൃ​ത്ത​സ​ന്ധ്യ. സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​രി ആ​ർ. രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​കെ. നൂ​റു​ന്നി​സ, ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, കെ.​പി. റാ​ഷി​ദ്, കെ.​പി. അ​നി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഉ​മാ​മ​ഹേ​ശ്വ​ര തി​രു​വാ​തി​ര സം​ഘം അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, സി​എ​ച്ച്എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​പ്പ​ന, യൂ​ണി​വേ​ഴ്സി​റ്റി ക​ലാ​പ്ര​തി​ഭ ഭ​ക്താ​വ​ര്‍ സി​റാ​ജ് അ​വ​ത​രി​പ്പി​ച്ച മാ​പ്പി​ള​പ്പാ​ട്ട് എ​ന്നി​വ അ​ര​ങ്ങേ​റി.