അ​ധ്യാ​പ​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, October 1, 2022 12:38 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ യു​പി, ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ല​ഹ​രി വി​മു​ക്ത കേ​ര​ളം അ​ധ്യാ​പ​ക പ​രി​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി.
കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ല​ഹ​രി​വി​മു​ക്ത സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും അ​ഭി​കാ​മ്യ​മാ​യ ആ​രോ​ഗ്യ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ല​ഹ​രി മു​ക്ത കേ​ര​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന നി​ർ​വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി.​ഒ. സു​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ സോ​ണി മാ​ത്യു, അ​ഖി​ൽ മാ​ത്യു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.