ല​ഹ​രി​മു​ക്ത കാ​മ്പ​സ്: വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Saturday, October 1, 2022 12:38 AM IST
പൈ​സ​ക്ക​രി: പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി​മു​ക്ത കാ​മ്പ​സ് ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. പൈ​സ​ക്ക​രി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ​യും ദേ​വ​മാ​ത ഹൈ​സ്കൂ​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ വി​ളം​ബ​ര ജാ​ഥ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സോ​ജ​ൻ ജോ​ർ​ജ്, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ​ൻ.​വി. മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് രാ​വി​ലെ 10ന് ​കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ല​ഹ​രി​മു​ക്ത ക്യാ​മ്പ​സ് ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ക​ർ​മ​പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ദേ​വ​മാ​താ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.